മൂവാറ്റുപുഴ: എറണാകുളം ജില്ലാ ലോറി - മിനിലോറി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം 9ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ (ടി എം മുഹമ്മദ് നഗർ) ചേരും. ഏരിയാ കമ്മിറ്റികളിൽ നിന്നായി 200 പ്രതിനിധികൾ പങ്കെടുക്കും .രാവിലെ 9.30ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ആദ്യകാല തൊഴിലാളികളെ ആദരിക്കും. യൂണിയൻ ജില്ലാ പ്രസിഡന്റ് എം. ഇബ്രാഹിംകുട്ടി, ജില്ലാ സെക്രട്ടറി എം.പി.ഉദയൻ, ട്രഷറർ വി.യു. ഹംസ തുടങ്ങിയവർ പങ്കെടുക്കും.