 
കിഴക്കമ്പലം: കിറ്റെക്സ് കമ്പനിയിലെ അന്യസംസ്ഥാനതൊഴിലാളി അക്രമത്തിലെ ദുരൂഹത പുറത്തെത്തിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രതിഷേധ സംഗമം നടത്തി. കിഴക്കമ്പലം ബസ് സ്റ്റാൻഡിൽ സി.പി.എം ജില്ലാസെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. അന്യസംസ്ഥാന തൊഴിലാളികളുടെ കൈയിൽ മദ്യവും മയക്കുമരുന്നുമെത്തിയത് എങ്ങനെയെന്നും കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.പി. ജോസഫ് അദ്ധ്യക്ഷനായി.
അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ, ജില്ലാ സെക്രട്ടേറിയറ്റംഗം സി.ബി. ദേവദർശനൻ, മണ്ഡലം സെക്രട്ടറി സി.കെ. വർഗീസ്, എൽ.ഡി.എഫ് ജില്ലാകൺവീനർ ജോർജ് ഇടപ്പരത്തി. കെ.കെ. അഷ്റഫ്, അഡ്വ.കെ.എസ്.അരുൺകുമാർ, പൗലോസ് മുടക്കൻതല, കെ.വി.ഏലിയാസ്, റെജി ഇല്ലിക്കപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.