df

കൊച്ചി: കേരള സംസ്ഥാന നിർമിതി കേന്ദ്രം സർക്കാ‌ർ സഹായത്തോടെ സിവിൽ എൻജിനീയറിംഗിൽ ബിരുദം നേടിയ വിദ്യാർത്ഥികൾക്ക് നൈപുണ്യ വികസനത്തിനായി പരിശീലനം നൽകുന്നു. ഫിനിഷിംഗ് സ്കൂൾ ഫോ‌ർ സ്കിൽ ഇംപ്രൂവ്മെന്റ് എന്ന പേരിലണ് തൊഴിലധിഷ്ടിത കോഴ്സ് സംഘടിപ്പിക്കുന്നത്. മൂന്നുമാസമാണ് പരിശീലന കോഴ്സ് കാലാവധി. പങ്കെടുക്കുന്നവർ 20ന് മുമ്പായി റീജിയണൽ എൻജിനീയർ, കേരള സംസ്ഥാന നി‌ർമ്മിതി കേന്ദ്രം, ചേനക്കാല റോഡ് എെച്ച്.എം.ടി കോളനി പി.ഒ കളമശേരി എന്ന വിലാസത്തിൽ ബയോഡേറ്റ സഹിതം അയയ്ക്കണം. അപേക്ഷകൾ നേരിട്ടും ഇമെയിൽ മുഖേനയും സമർപ്പിക്കാം. ഇമെയിൽ rnkekm@gmail.com, ഫോൺ 0484-2555944.