പിറവം: ചെറുപുഷ്പം കത്തോലിക്കാ പള്ളിയിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിന് വികാരി ഫാ. സെബാസ്റ്റ്യൻ കണിയാംപടി കൊടിയേറ്റി. ഇന്ന് രാവിലെ 6.30ന് കുർബാനയും ചെറുപുഷ്പം നൊവേനയും നടക്കും. വൈകിട്ട് 6.30ന് ടൗൺ കുരിശുപള്ളിയിലെ ലദീഞ്ഞിന് ഫാ. മാത്യു മണക്കാട്ട് കാർമികത്വം വഹിക്കും. 6.45ന് ഫാ. റിച്ചാർഡ് വരിക്കശേരിൽ തിരുനാൾ സന്ദേശം നൽകും. 7.15ന് പള്ളിയിലേക്ക് പ്രദക്ഷിണം. 9ന് സമാപന ആശീർവ്വാദം. നാളെ രാവിലെ 7ന് കുർബാന, 8.30 ന് വാദ്യമേളങ്ങൾ, 10 ന് ആഘോഷമായ കുർബാന, പ്രസംഗം. ഫാ.സ്കറിയ മോടിയിൽ മുഖ്യകാർമികത്വം വഹിക്കും. 12ന് പ്രദക്ഷിണം, 1ന് സമാപന ആശീർവ്വാദം. പത്താംതീയതി രാവിലെ 6.30 ന് കുർബാന, സെമിത്തേരി സന്ദർശനം.