
കൊച്ചി: ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ ജീവിക -2022 ശനിയും ഞായറും നടക്കും. തൃക്കാക്കര ഭാരതമാതാ കോളേജിൽ ഇന്ന് രാവിലെ 10ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷനാകും. 54 സ്ഥാപനങ്ങളാണ് ഫെയറിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2,300 ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 6,918 അപേക്ഷകരിൽ നിന്നും 4,984 ഉദ്യോഗാർത്ഥികളെ മേളയിലേക്കു തിരഞ്ഞെടുത്തു. ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ നൈപുണ്യവികസന കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള അക്കാഡമി ഫോർ സ്‌കിൽ എക്സലൻസിന്റെ മേൽനോട്ടത്തിലാണ് മേള.