 
വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ജില്ലാ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈപ്പിൻ, പറവൂർ, കൊച്ചി യൂണിയനുകളുടെ യൂത്ത്മൂവ്‌മെന്റ് മേഖലായോഗം വൈപ്പിൻ എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ അഡ്വ. പ്രവീൺ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു.
വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി. ജോഷി, വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, യൂത്ത്മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണി കാക്കനാട്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷിനിൽ കോതമംഗലം, ശ്യാംപ്രസാദ് കൊച്ചി, ജില്ലാ കൺവീനർ അമ്പാടി ചെങ്ങമനാട്, ട്രഷറർ എം.ബി. തിലകൻ എന്നിവർ സംസാരിച്ചു.