കോലഞ്ചേരി: മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ 21ന് എറണാകുളത്ത് പരാതി പരിഹാരഅദാലത്ത് നടത്തും. മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. പെരുമ്പാവൂർ ജോ.ആർ.ടി ഓഫീസ് പരിധിയിൽ നിന്നുള്ള പരാതികൾ തപാൽ മുഖേനയോ നേരിട്ടോ പെരുമ്പാവൂർ ഓഫീസിൽ 19 ന് മുമ്പായി പ്രവർത്തിസമയത്ത് സമർപ്പിക്കണം. അദാലത്തിൽ മന്ത്രി നേരിട്ട് പരാതി കേട്ട് നടപടി സ്വീകരിക്കും. നികുതി സംബന്ധമായ വിഷയങ്ങൾ, ദീർഘകാലമായി തീർപ്പാക്കാത്ത ഫയലുകൾ എന്നിവയും പരിഗണിക്കും. ഉടമ കൈപ്പറ്റാതെ മടങ്ങിയ ആർ.സി, ലൈസൻസുകൾ എന്നിവ ആധാർ കാർഡുമായി വന്ന് കൈപ്പറ്റാം. ഫോൺ: 0484 - 2525573.