 
വൈപ്പിൻ: ചെറായി എലിഞ്ഞാംകുളം ഗുരുമന്ദിരത്തിൽ നടത്തിയ രക്ത ദാനക്യാമ്പ് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ചെറായി എ.കെ.ജി വായനശാല യൂണിറ്റ് സമ്മേളനത്തിനോടനുബന്ധിച്ചാണ് ആലുവ ഐ.എം.എ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ ക്യാമ്പ് നടത്തിയത്.
ടി.ആർ. അജിൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി.ടി. സൂരജ്, വി.ബി. സേതുലാൽ, കെ.എസ്. സജീഷ്, പി.എം. ശ്രീജിത്ത്, സി.ജെ. അഡോണിസ്, ടി.ആർ. ആദർശ് എന്നിവർ നേതൃത്വം നൽകി. 51പേർ രക്തം ദാനംചെയ്തു. പങ്കെടുത്തവർക്ക് സജീഷ് സമ്മാനങ്ങൾ നൽകി.