kklm
കൂത്താട്ടുകുളം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ആലങ്ങാട് യോഗം പേട്ട സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പാനകപൂജ

കൂത്താട്ടുകുളം: ആലങ്ങാട് പേട്ട സംഘത്തിന്റെ രഥഘോഷയാത്രയ്ക്ക് കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിൽ ഭക്തിനിർഭരമായ വരവേല്പ് നൽകി. പാലക്കുഴ മൂങ്ങാംകുന്ന് കൊട്ടാരം സ്ഥാനസങ്കേത ഭദ്രകാളി ക്ഷേത്രം, പാലക്കുഴ ഭഗവതി ക്ഷേത്രം, പാലക്കുഴ അമ്പലംകുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കോഴിപ്പിള്ളി ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണത്തെത്തുടർന്നാണ് ആലങ്ങാട് സംഘം കൂത്താട്ടുകുളം ശ്രീമഹാദേവ ക്ഷേത്രത്തിലെത്തിയത്. വിശേഷാൽ ദീപാരാധന, പാനകപൂജ എന്നിവ നടന്നു. എ.കെ. വിജയകുമാർ അമ്പാട്ട്, രാജേഷ് പുറയാറ്റി കളരി, രാജപ്പൻനായർ, ദേവദാസ് കുറ്റിപ്പുഴ എന്നിവർ പാനകപൂജയ്ക്ക് നേതൃത്വം നൽകി.