kklm
കെ.എസ്.ടി.എ കൂത്താട്ടുകുളം ഉപജില്ല മെമ്പർഷിപ്പ് കാമ്പയിൻ ജില്ലാ ജോയിന്റ് സെക്രട്ടറി എ.വി. മനോജ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കെ.എസ്.ടി.എ കൂത്താട്ടുകുളം ഉപജില്ലാ കമ്മിറ്റിയുടെ മെമ്പർഷിപ്പ് കാമ്പയിൻ തുടങ്ങി. ബി.ആർ.സിയിൽ നടന്ന യോഗത്തിൽ ജില്ല ജോയിന്റ് സെക്രട്ടറി എ.വി. മനോജ് ഉദ്ഘാടനം ചെയ്തു. സബ്‌ ജില്ലാ സെക്രട്ടറി ഷാജി ജോൺ അദ്ധ്യക്ഷനായി. ബിനോയ് ജോസഫ് മെമ്പർഷിപ്പ് ഏറ്റുവാങ്ങി. ആർ. വത്സലാദേവി, ടി.വി. മായ തുടങ്ങിയവർ സംസാരിച്ചു.