അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ നടക്കുന്ന എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് ഉദ്ഘാടനം ചെയ്തു. ക്യാമ്പിനോട് അനുബന്ധിച്ച് എനർജി ഓഡിറ്റും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വീടുകളിൽ കയറി ബോധവത്കരണം നടത്തി. മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പോൾ പി. ജോസഫ്, ജെസ്റ്റി ദേവസിക്കുട്ടി, ജോഫിനാ ഷാന്റോ, എലിയാസ് കെ തര്യൻ, പ്രിൻസിപ്പൽ ഡോ. മനോജ് ജോർജ്, വൈസ് പ്രിൻസിപ്പൽ സി. ഷീല, ഡീൻ ഡോ.പി.ആർ. മിനി , പി ടി എ വൈസ് പ്രസിഡന്റ് എൻ.ഐ. തോമസ്, ഡോ. ജോസ് ചെറിയാൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ സാജൻ, എസ്. ബിനു, വിദ്യാർത്ഥി പ്രതിനിധികളായ കെ.പി. അപർണ, ആർ. അനുപമ, അമൽ ഷമ്മി, പ്രോനോയ് ഐസക്, ഷെമിൻ മജീദ്, സി.എ. ശ്രീഹരി, അഖിൽ തോമസ്, എസ്. അരവിന്ദ് തുടങ്ങിവർ പങ്കെടുത്തു.