കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിൽ 15 നും18വയസിനും ഇടയിലുള്ള കുട്ടികൾക്കുള്ള കാെവിഡ് വാക്സിനേഷൻ മുടക്കുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് എ.പോൾ, വത്സ വേലായുധൻ, മെമ്പർമാരായ ഡോളി ബാബു, സോമി ബിജു, അനാമിക ശിവൻ, പി.എസ്. സുനിത്ത്, രജിത ജയ്മോൻ, മെഡിക്കൽ ഓഫീസർ ഡോ. രാജിക കട്ടപ്പൻ, ഹെൽത്ത് ഇൻസ്പെക്ടർ ജിജി എന്നിവർ പ്രസംഗിച്ചു.