kochi

നെടുമ്പാശേരി: കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസ് സർവീസുകൾ ഇന്ന് പുനരാരംഭിക്കും. ഇന്ത്യ-സൗദി എയർബബിൾ കരാർപ്രകാരമാണിത്. ജിദ്ദയിൽ നിന്ന് തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും റിയാദിൽ നിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് സർവീസ്.

കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് ഇക്കണോമി ക്ലാസിന് 1100 റിയാൽ (21,700 രൂപ) മുതൽ 1765 റിയാൽ (34,900 രൂപ) വരെയും ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് 740 റിയാൽ (14,600 രൂപ) മുതലുമാണ് നിരക്ക്.