build
ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യാ മൂവാറ്റുപുഴസെന്റർ ഏർപ്പെടുത്തിയ സഹകരണ സമഗ്രപുരസ്‌കാര സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു.

കോലഞ്ചേരി: ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ മൂവാറ്റുപുഴ സെന്റർ ഏർപ്പെടുത്തിയ സഹകരണ സമഗ്രപുരസ്‌കാരം കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന് സമ്മാനിച്ചു. കോലഞ്ചേരിയിൽ നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പുരസ്‌കാരം സമ്മാനിച്ചു. സഹകരണമേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. ചെയർമാൻ സാബു ചെറിയാൻ അദ്ധ്യക്ഷനായി. ബിൽഡേഴ്‌സ് അസോസിയേഷൻ ഇന്ത്യാ ദേശീയപ്രസിഡന്റ് ആർ.എൻ. ഗുപ്ത മുഖ്യാതിഥിയായി. വെബ്‌സൈ​റ്റിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് നജീബ് മണ്ണയിൽ, മുൻ സംസ്ഥാന ചെയർമാൻ പോൾ ടി. മാത്യു, രാജേഷ് മാത്യു, എൽദോ തോമസ്, ബൈജു തെക്കേക്കര, ജോർഡി എബ്രാഹം, അബി കെ. മാത്യൂ, ജോസഫ് ജോൺ, സാബു തോമസ് തുടങ്ങിയവർ സംസാരിച്ചു.

മൂവാ​റ്റുപുഴ സെന്റർ ചെയർമാനായി തിരഞ്ഞെടുത്ത പിലക്‌സി കെ. വർഗീസും ഭാരവാഹികളും സ്ഥാനമേറ്റെടുത്തു. നിർദ്ധനരായ രോഗാതുരരെ സഹായിക്കാൻ സ്‌നേഹസാന്ത്വനം 2022 എന്ന പദ്ധതിക്ക് തുടക്കംകുറിച്ചു.