കൊച്ചി: ശ്രീനാരായണ ധർമ്മസമാജം എറണാകുളം അയ്യപ്പൻകോവിലിൽ മകരവിളക്ക് മഹോത്സവം 9 മുതൽ 15 വരെ നടക്കും. 9ന് രാത്രി 8.50ന് കൊടിയേറ്റിന് കെ.ജി. ശ്രീനിവാസൻ തന്ത്രി കാർമികത്വം വഹിക്കും. പരമാര ദേവീഗ്രൂപ്പ് അവതരിപ്പിക്കുന്ന ഭക്തിഗാനാമൃതം, കൊച്ചിൻ തരംഗിണിയുടെ ഭക്തിഗാനമേള എന്നിവ നടക്കും. 10ന് ഏരൂർ വനിത കഥകളി സംഘത്തിന്റെ കഥകളി, കലാമണ്ഡലം രാഹുൽ അരവിന്ദിന്റെ മിഴാവ് മേളം. 11ന് കലാമണ്ഡലം അഭിജോഷിന്റെ ചാക്യാർ കൂത്ത്. 12ന് പാലാ രഞ്ജനി ചന്ദ്രന്റെ ഓട്ടൻതുള്ളൽ, വൈക്കം ചിലമ്പൊലിയുടെ ഭക്തിഗാനമഞ്ജരി, 1403-ാം നമ്പർ എ.എസ്.എൻ.ഡി.പി ശാഖയുടെ താലം സമർപ്പണം. 13ന് ശീതങ്കൻ തുള്ളൽ, ട്രിപിൾ തായമ്പക. 14ന് പല്ലാവൂർ ശ്രീധരൻമാരാരുടെ നേതൃത്വത്തിൽ മേജർസെറ്റ് പഞ്ചവാദ്യം, ചേരാനെല്ലൂർ ശങ്കരൻകുട്ടിയുടെ ചെണ്ടമേളം, സംഗീത കച്ചേരി, വയലിൻ ഫ്യൂഷൻ. 15ന് ഗജപൂജ, ആനയൂട്ട്, വൈകിട്ട് മൂന്നിന് പകൽപ്പൂരം, ചെണ്ടമേളം . 16ന് പുലർച്ചെ 5.30ന് ആറാട്ടെഴുന്നള്ളിപ്പ്.