
കൊച്ചി: കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയും കാരുണ്യ ഹൃദയാലയയും സംയുക്തമായി നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും കുടുംബാഗങ്ങൾക്കും 11 മുതൽ 13 വരെ ഹൃദ്രോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കും. ഹൃദ്രോഗ വിദഗ്ദ്ധരുടെ പരിശോധന, പ്രമേഹം, കൊളസ്‌ട്രോൾ, ഇ.സി.ജി. പരിശോധനകൾ സൗജന്യമാണ്. എക്കോ ടി.എം.ടി ലാബ് ടെസ്റ്റുകൾക്ക് അമ്പത് ശതമാനവും അൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയ്ക്ക് ഇരുപത് ശതമാനവും കിഴിവ് ലഭിക്കും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, ആയുഷ്മാൻ പദ്ധതികളിൽ അർഹരായവർക്ക് 5 ലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സാസൗകര്യവും ഉണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യണം. ഫോൺ 9288020661