കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിൽ അതിദാരിദ്ര്യ സർവേ നടത്തി കരട് മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലും ആയുർവേദ ആശുപത്രിയിലും ലിസ്റ്റ് ലഭിക്കും. പരാതിയുള്ളവർ ഏഴ് ദിവസത്തിനുള്ളിൽ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.