bike
കാലടി ശ്രീശങ്കര പാലത്തിൽ 5 ദിവസമായി ഇരിക്കുന്ന ബൈക്കും ഹെൽമറ്റും

കാലടി: ശ്രീശങ്കര പാലത്തിന്റെ നടപ്പാതയിൽ യമഹ ബൈക്ക് കണ്ടെത്തി. കഴിഞ്ഞ അഞ്ചുദിവസമായി ബൈക്ക് ഇവിടെയുണ്ട്. ഹെൽമെറ്റ് നടപ്പാതയിൽ വച്ചിട്ടുണ്ട്. പട്ടിമറ്റം സ്വദേശിയായ യുവാവിന്റേതാണ് ബൈക്ക്. കൊച്ചിൻ റിഫൈനറി തൊഴിലാളിയായ ഇയാളെ അഞ്ചാംതീയതി മുതൽ കാണാനില്ലെന്ന് വീട്ടുകാർ പറയുന്നു. ഈ മാസം പതിമൂന്നിന് യുവാവിന്റെ വിവാഹം നിശ്ചയിച്ചിട്ടുണ്ട്. കുന്നത്തുനാട് പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.