കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് ലൈബ്രറി വിമുക്തിവാരാചരണത്തോട് അനുബന്ധിച്ച് ലഹരി വിരുദ്ധസദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. അശോക്‌കുമാർ അദ്ധ്യക്ഷനായി. വി.ഐ. സലിം വിഷയമവതരിപ്പിച്ചു. പഞ്ചായത്ത് അംഗം വി.എസ്. ബാബു, തോമസ് പൊക്കാമറ്റം, ടി.പി. സാജു, ടി.കെ. നാരായണൻ, ഒ.എം. അഖിൽ, പി.സി. രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു. സൗഹൃദം സാഹിത്യ അവാർഡ് ജേതാവ് വൈകുണ്ഠദാസിനെ ആദരിച്ചു.