കൊച്ചി: റിമാർക്സ് ചിത്രപ്രദർശനം ഇന്ന് ഡർബാർ ഹാൾ ആർട് ഗാലറിയിൽ ആരംഭിക്കും. വൈകിട്ട് മൂന്നിന് മേയർ അഡ്വ. എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. എറണാകുളം, തൃശൂർ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നായി നിസാർ കാക്കനാട്, സുജിത്ത് ക്രയോൺസ്, മഞ്ജു സാഗർ, സുരജ മനു അമൽദേവ്, അഡ്വ. ബിനു രാജീവ്, ശ്രീജിത്ത് പോട്ടേക്കാട്ട്, സുഭാഷ് ബാലൻ, ശ്രീകുമാർ ആയിരൂർ, ബിബിൻലാൽ. ടി എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉള്ളത്. 12 വരെയാണ് പ്രദർശനം.