ആലുവ: മാനവസംസ്കൃതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.ടി. തോമസ് അനുസ്മരണത്തോടനുബന്ധിച്ച് 'ഒർമ്മകളിൽ പി.ടി' ഇന്ന് രാവിലെ പത്തിന് ആലുവ എഫ്.ബി.ഒ.എ ഹാളിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, എ. ജയശങ്കർ, കെ.പി. ധനപാലൻ, ബി.എ. അബ്ദുൾ മുത്തലിബ്, മുഹമ്മദ് ഷിയാസ്, എം.ഒ. ജോൺ, ജെബി മേത്തർ എന്നിവർ സംസാരിക്കും.