justus-babu
ജസ്റ്റസ് ബാബു (പ്രസിഡന്റ്)

ആലുവ: അർഹതപ്പെട്ട മുഴുവൻ റേഷൻ കാർഡുടമകൾക്കും സർക്കാർ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്ന 13 ഇനം ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിലുടെ വിതരണം ചെയ്യുമെന്ന സർക്കാർ ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്ന് കേരള സിവിൽ സപ്പ്‌ളൈസ് ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബിനിൽകുമാർ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി.എസ്. സന്തോഷ് കുമാർ, പി. അജിത്ത്, ആർ.വി. സതീഷ് കുമാർ, പി.എ. റിയാസ്, റ്റി. സഹീർ, പി.എ. ഹുസ്സൈൻ, ശ്രീജി തോമസ്, സി. ബ്രഹ്മഗോപാലൻ, മനു ജേക്കബ്, സ്‌നേഹ ചന്ദ്രൻ, സി. കെ. ഉണ്ണി കൃഷ്ണൻ, കെ. അനിൽ, ഫ്രാൻസിസ് തോമസ്, സുബി എം. ബോസ് എന്നിവർ സംസാരിച്ചു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റായി ജസ്റ്റസ് ബാബുവിനേയും സെക്രട്ടറിയായി ഫ്രാൻസിസ് തോമസിനെയും തിരഞ്ഞെടുത്തു.