library
മാമലറേഞ്ച് എക്‌സൈസ്ഇൻസ്‌പെക്ടർ വി. അനിൽകുമാർ ബോധവത്കരണ ക്ലാസെടുക്കുന്നു

കിഴക്കമ്പലം: ലൈബ്രറികൗൺസിൽ കിഴക്കമ്പലം പഞ്ചയാത്തുതല ഗ്രന്ഥശാല നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ വിമുക്തിമിഷൻ, എക്‌സൈസ് വകുപ്പിന്റെ സംയുക്ത സഹകരണത്തോടെ പഞ്ചായത്തിലെ മുറിവിലങ്ങ് ഗ്രാമീണോദയം പബ്ലിക് ലൈബ്രറി, കാവുങ്ങൽപറമ്പ് ഗ്രാമോദയം വായനശാല, പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല എന്നിവിടങ്ങളിൽ ലഹരിവിരുദ്ധ ബോധവത്കരണക്ലാസും ബാലവേദിയുടെ ലഹരിക്കെതിരെയുള്ള ചിത്രപ്രദർശനവും സംഘടിപ്പിച്ചു. കുന്നത്തുനാട് താലൂക്ക് ലൈബ്രറികൗൺസിൽ തെരുവുനാടകവും അവതരിപ്പിച്ചു. പുക്കാട്ടുപടിയിൽ നടന്ന സമാപന ചടങ്ങിൽ മാമലറേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ വി. അനിൽകുമാർ ബോധവത്കരണ ക്ലാസെടുത്തു. വായനശാല വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എം. മഹേഷ്, പഞ്ചായത്ത് അംഗം എം.എ. നൗഷാദ്, സിവിൽ എക്‌സൈസ് ഓഫീസർ സൗമ്യ, പി.കെ. ജിനീഷ് തുടങ്ങിയവർ സംസാരിച്ചു.