പറവൂർ: പറവൂർ താലൂക്ക് ആശുപത്രിയിലെ പഴയ കെട്ടിടത്തിന് തീ പിടിച്ചു. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. പഴയ എക്സ്റേ മുറിയുടെ സമീപത്താണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് കാരണം. ആളുകൾ പെരുമാറാത്ത കെട്ടിടമായിരുന്നു. ഫയർഫോഴ്സെത്തി തീ കെടുത്തി. കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല.

പുല്ലിന് തീപിടിച്ചു

വെടിമറ താമരവളവിൽ ജല അതോറിറ്റിയുടെ വക സ്ഥലത്തെ പുല്ലിന് തീപിടിച്ചു. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലമാണിത്. പറമ്പ് മുഴുവൻ കാടുകയറിക്കിടക്കുകയാണ്. ഫയർഫോഴ്സെത്തി തീ കെടുത്തി.