പിറവം: മൂന്നാർ ടൂർ പാക്കേജിന്റെ ഭാഗമായി പിറവം ഡിപ്പോയിൽനിന്ന് കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിച്ചു. അനൂപ് ജേക്കബ് എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. എ.ടി.ഒ. ഷാജി കുര്യാക്കോസ്, കൗൺസിലർമാരായ ജൂബി പൗലോസ്, രമ വിജയൻ, ഡോ. അജേഷ് മനോഹർ, രാജു പാണാലിക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റം, പി.കെ. സജീവൻ, കെ.ബി. സുന്ദരൻ, എം.ജി. വർഗീസ്, മനോജ് പി.സി, തോമസ് തേക്കുംമൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു. പിറവം, മൂവാറ്റുപുഴ, കോതമംഗലം, അടിമാലി വഴി മൂന്നാറിലേക്ക് രാവിലെ 5.30ന് സർവ്വീസ് ആരംഭിക്കും. മൂന്നാറിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചശേഷം രാത്രിയോടെ തിരിച്ചെത്തും. ആദ്യഘട്ടത്തിൽ ആഴ്ചയിൽ ഒരു ദിവസമാണ് സർവ്വീസ്.
ഒരാൾക്ക് 750 രൂപയാണ് നിരക്ക്.