പറവൂർ: വിദ്യാർത്ഥികളുടെ കളിസ്ഥലത്തെത്തി കത്തി ശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ കൈതാരം സ്വദേശിയായ യുവാവിനെതിരെ പറവൂർ പൊലീസ് കേസെടുത്തു. ഇയാളുടെ മകൻ ഉൾപ്പെടെ കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടയിൽ വഴക്കുണ്ടായി. സംഭവമറിഞ്ഞ് കത്തിയുമായി സ്ഥലത്തെത്തിയ യുവാവ് കുട്ടികൾക്കു നേരെ കത്തി വീശുകയായിരുന്നു. ആർക്കും പരിക്കേറ്റില്ല. രക്ഷിതാക്കളുടെ പരാതിയെത്തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇയാളെ പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചതോടെ അറസ്റ്റ്ചെയ്യുന്നതിനുള്ള നടപടികൾ പൊലീസ് വേഗത്തിലാക്കി. സംഭവത്തിനുശേഷം പ്രതി അങ്കമാലിയിലുള്ള ഒരു കേന്ദ്രത്തിൽ ചികിത്സയിലാണെന്നും ഡിസ്ചാർജ് ചെയ്യുന്ന ദിവസം അറസ്റ്റ് ചെയ്ത് തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.