df

കൊച്ചി: ജില്ലയിൽ ഇന്നലെ 1086 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1074 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. 230 പേർ രോഗമുക്തി നേടി. 10.28 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1270 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5872 ആണ്.
16942 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 7409 ആദ്യഡോസും, 9533 സെക്കൻഡ് ഡോസുമാണ്. കോവിഷീൽഡ് 10621ഡോസും 6310 ഡോസ് കോവാക്‌സിനും 11 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണംചെയ്തത്. ജില്ലയിൽ ഇതുവരെ 5525909 ഡോസ് വാക്‌സിനാണ് നൽകിയത്.