
പിറവം: വെളിയനാട് ലതാമന്ദിരത്തിൽ ആർ. ബാലകൃഷ്ണൻ നായർ (90) നിര്യാതനായി. മൈസൂർ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ സീനിയർ സയന്റിസ്റ്റും വെളിയനാട് ഗ്രാമീണ വായനശാലയുടെ ദീർഘകാല പ്രസിഡന്റും രക്ഷാധികാരിയുമായിരുന്നു. 'ആഹാരം" എന്ന പുസ്തകത്തിന്റെ രചയിതാവാണ്. നിരവധി ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: സരള (മുല്ലശ്ശേരി കുടുംബാംഗം). മക്കൾ: അജിത് (ബംഗളുരു), ലത (കോടമ്പാക്കം). മരുമക്കൾ: രശ്മി, മധു അമ്പാട്ട് (ഛായാഗ്രാഹകൻ). സംസ്കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ.