ysmen
പഴങ്ങനാട് ആശുപത്രിയിൽ വൈസ്മെൻ ഇന്റർനാഷണൽ ഡയാലിസിസ് മെഷീൻ സ്ഥാപിക്കുന്നു

കിഴക്കമ്പലം: വൈസ്‌മെൻ ഇന്റർനാഷണൽ നൂറാം വാർഷികത്തിന്റെ ഭാഗമായി നടപ്പാക്കുന്ന കനിവ് സേവനപദ്ധതിയുടെ ഭാഗമായി പഴങ്ങനാട് സമരി​റ്റൻ ആശുപത്രിയിൽ ഡയാലിസിസ് മെഷീൻ സ്ഥാപിച്ചു. ഇന്റർനാഷണൽ സെക്രട്ടറി ജോസ് വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി സ്വിച്ചോൺ കർമ്മം നിർവഹിച്ചു. റീജിയണൽ ഡയറക്ടർ സന്തോഷ് ജോർജ് അദ്ധ്യക്ഷനായി. ഡിസ്ട്രിക്ട് ഗവർണർ കെ.ടി. പോളാണ് പിതാവിന്റെ സ്മരണാർത്ഥം മെഷീൻ സംഭാവനയായി നൽകിയത്. റീജിയണൽ സെക്രട്ടറി ഡോ. ടെറി തോമസ് ഇടത്തൊട്ടി, ട്രഷറർ സി.എ. പ്രതീഷ് പോൾ, ബിനോയ് പൗലോസ്, സോണി എബ്രഹാം, ഹോസ്‌പി​റ്റൽ അഡ്മിനിസ്‌ട്രേ​റ്റീവ് ഡയറക്ടർ സി. താരക തുടങ്ങിയവർ സംസാരിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ ആശുപത്രികളിലായി പത്തിലധികം ഡയാലിസിസ് മെഷീനുകൾ സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.