പള്ളുരുത്തി: പുല്ലാർദേശം ശങ്കരനാരായണ ക്ഷേത്രത്തിൽ കൊടിയേറ്റ് 10ന്. രാത്രി 9 ന് നടക്കുന്ന ചടങ്ങിന് വി.വി.ബ്രഹ്മദത്തൻ നമ്പൂതിരി, പി.പി.ഭുവനേന്ദ്രൻ ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും.സർപ്പം പാട്ട്, തിരുവാതിര, തായമ്പക, കാഴ്ചശീവേലി, ദേവീ പാരായണം എന്നിവ നടക്കും.കൊടിയേറ്റ ദിവസം ഉച്ചക്ക് 12ന് അന്നദാനം നടക്കും. തുടർന്ന് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികളുടെ പ്രഭാഷണവും നടക്കും.13 ന് പള്ളിവേട്ടയും 14 ന് ആറാട്ടും നടക്കും. ഭാരവാഹികളായ പ്രജിത്ത് ദിവാകരൻ, വി.ആർ.സനൽകുമാർ, ബിജു അറുമുഖൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.