bala

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി 12 നു കോടതി രേഖപ്പെടുത്തും. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ അപേക്ഷ കഴിഞ്ഞ ദിവസം എറണാകുളം സി.ജെ.എം കോടതി അനുവദിച്ചിരുന്നു. തുടർന്ന് ഫസ്റ്റ് ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേട്ടിനോടു മൊഴി രേഖപ്പെടുത്താൻ കോടതി നിർദ്ദേശിച്ചിരുന്നു.