ആലങ്ങാട്: പ്രതിസന്ധികൾക്കിടയിലും പാനായിക്കുളം ഫാമേഴ്‌സ് ക്ലബിന്റെ നേതൃത്വത്തിൽ കരീച്ചാൽ പാടശേഖരത്തു വിത്തുവിതച്ചു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം.മനാഫ് ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് വി.എ. ഷംസുദ്ദീൻ അദ്ധ്യക്ഷനായി. 300 ഏക്കറോളം വരുന്ന പാടശേഖരത്തിൽ ഒരുഭാഗത്താണ് നെൽകൃഷിക്കു തുടക്കമിട്ടത്. ഇതോടുചേർന്നുള്ള തോടു വൃത്തിയാക്കാനും ഓരുവെള്ളം തടയാനുള്ള ബണ്ട് നിർമ്മിക്കാനും പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ലബ് സെക്രട്ടറി ടി.എസ്. നൗഷാദ്, ട്രഷറർ പി.എ. മനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എ. അബൂബക്കർ, പഞ്ചായത്ത് അംഗങ്ങളായ കെ.വി. ജസ്മിൻ, കെ.ആർ. ബിജു, പി ആർ ജയകൃഷ്ണൻ, ഉഷ രവി എന്നിവർ പ്രസംഗിച്ചു