ibrahim-badusha

കൊച്ചി​: കോട്ടയം മെഡി​ക്കൽ കോളേജ് ആശുപത്രിയിൽ നി​ന്ന് നീതു തട്ടിയെടുത്ത പി​ഞ്ചുകുഞ്ഞ് തന്റേതാണെന്ന വിശ്വാസത്തിലായിരുന്നു ഇന്നലെ രാവിലെ വരെ കാമുകൻ ഇബ്രാഹിം ബാദുഷ. രാവിലെ എട്ടരയ്ക്കാണ് ഇയാളെ പൊലീസ് എച്ച്.എം.ടി കോളനിയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഗർഭിണിയായിരുന്നപ്പോൾ നീതു ബാദുഷയോടൊപ്പം രണ്ടുവട്ടം ഇടപ്പള്ളി അമൃത ആശുപത്രിയിൽ ഡോക്ടറെ കാണാൻ പോയിട്ടുണ്ട്. കളമശേരിയിൽ ഫ്ളാറ്റ് ഒഴിഞ്ഞശേഷം നീതു മൂലേപ്പാടത്തെ വാടകവീട്ടിലും കഴിഞ്ഞിരുന്നു. ബാദുഷ ഗൾഫിൽ പോയതിനാൽ ഇരുവരും കുറേനാൾ നേരിൽ കണ്ടിരുന്നില്ല. ആഴ്ചകൾക്ക് മുമ്പാണ് ബാദുഷ നാട്ടിൽ മടങ്ങി​യെത്തി​യത്.

തട്ടിയെടുത്ത കുഞ്ഞ് നീതുവിന്റെ മകന്റെ കൈയിലിരിക്കുന്ന ചിത്രമാണ് ബാദുഷയ്ക്ക് അയച്ചു കൊടുത്തത്. അത് സ്വന്തം കുഞ്ഞാണെന്നു ഇയാൾ വിശ്വസിച്ചു. ഇബ്രാഹിം ബാദുഷയെ പരി​ചയപ്പെട്ട ശേഷമാണോ നീതു കളമശേരി​യി​ൽ താമസം തുടങ്ങി​യതെന്നും പൊലീസിന് സംശയമുണ്ട്. ബാദുഷയുടെ വീട്ടി​ലും നീതു പോയി​ട്ടുണ്ട്. താൻ ജോലി​ ചെയ്യുന്ന സ്ഥാപനത്തി​ന്റെ ഉടമയെന്നാണ് ബാദുഷ വീട്ടുകാരെ പരി​ചയപ്പെടുത്തി​യിത്.