ആലുവ: ആലുവ സെന്റ് മേരീസ് ഹൈസ്‌കൂൾ സെന്റിനറി ട്രോഫി ഫുട്‌ബാൾ ടൂർണ്ണമെന്റിൽ ഇന്നലെ നടന്ന ഒന്നാം സെമി ഫൈനലിൽ ഒക്കൽ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിന് ജയം. കലൂർ സെന്റ് അഗസ്റ്റിൻ ഹൈസ്‌കൂളിനെ ടൈബ്രേക്കറിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഒക്കൽ എസ്.എൻ.ഡി.പി സ്‌കൂൾ പരാജയപ്പെടുത്തിയത്.

രണ്ടാം സെമിഫൈനലിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് ആതിഥേയരായ സെന്റ് മേരീസ് ഹൈസ്‌കൂളിനെ പരാജയപ്പെടുത്തി പെരുമ്പാവൂർ ആശ്രമം ഹൈസ്‌കൂൾ ഫൈനലിൽ പ്രവേശിച്ചു. ജനുവരി 10ന് ഫൈനൽ മത്സരം നടക്കും.