amminikutty-92

തൃപ്പൂണിത്തുറ: കോടംകുളങ്ങര തൈക്കൂട്ടത്തിൽ പരേതനായ ടി.ഭാസ്ക്കരമേനോന്റെ ഭാര്യ ടി. അമ്മിണിക്കുട്ടി (92) നിര്യാതയായി. റിട്ടയേർഡ് എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ്. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൃപ്പൂണിത്തുറ യൂണിറ്റ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മക്കൾ: ടി.അരുൺകുമാർ (റിട്ട. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ), ടി. ശ്യാമളകുമാരി (റിട്ട. കാനറാ ബാങ്ക്), ടി. സുരേഷ് കുമാർ (റിട്ട. ജല അതോറിട്ടി). മരുമക്കൾ: ജി.എ.ഗീത (റിട്ട. എസ്.ബി.ഐ), ബി. അപ്പുക്കുട്ടൻ നായർ (റിട്ട. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ), വി.കെ. ചന്ദ്രിക (അദ്ധ്യാപിക, കേന്ദ്രീയ വിദ്യാലയ, നേവൽ ബേസ്, കൊച്ചി).