fr-xavier-olikkal-96

അങ്കമാലി: ചെറുപുഷ്പ സഭയുടെ മുൻ സുപ്പീരിയർ ജനറാളും സഭയിലെ മുതിർന്ന അംഗവുമായ ഫാ. സേവ്യർ ഓലിക്കൽ (96) നിര്യാതനായി. മൂക്കന്നൂരിൽ സീനിയർ പ്രീസ്റ്റ് ഹോമായ ബേസിൽ ഭവനിൽ വിശ്രമ ജീവിതത്തിലായിരുന്നു. വാഴക്കുളം സെന്റ് ജോർജ് ഫൊറോന ഇടവകാംഗമാണ്. ചെറുപുഷ്പ സഭയുടെ സുപ്പീരിയർ ജനറാൾ, അസി. സുപ്പീരിയർ ജനറാൾ, നോവിസ് മാസ്റ്റർ, ആലുവ ലിറ്റിൽ ഫ്‌ളവർ മേജർ സെമിനാരി റെക്ടർ, കോട്ടൂർ തോമസ് ദേവാലയ വികാരി, കോട്ടൂർ സെന്റ് തോമസ് ആശ്രമ സുപ്പീരിയർ, മലോട്ട് (പഞ്ചാബ്) സെമിനാരി റെക്ടർ, ബോസ്റ്റൺ ഡയോസിസ് യു.എസ്.എ അസിസ്റ്റന്റ് വികാർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതരായ മാമ്മി, സിസ്റ്റർ നിമീഷ്യ, ജോസഫ്, ബ്രിജിറ്റ്, സിസ്റ്റർ ലെയോള എഫ്.സി.സി. സംസ്‌കാരം നാളെ 2.30ന് മൂക്കന്നൂർ ബേസിൽ ഭവനിൽ.