കൊച്ചി: സംസ്ഥാന ഒളിമ്പിക് ഗെയിംസിന്റെ മുന്നോടിയായി നടക്കുന്ന എറണാകുളം ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. പനമ്പിള്ളി നഗറിലെ സ്‌പോർട്ട്‌സ് അക്കാദമിയിൽ നിന്ന് വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ഘോഷയാത്ര കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിക്കും. മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ, ജില്ലാ സ്‌പോർട്ട്‌സ് കൗൺസിൽ പ്രസിഡന്റ് പി.വി. ശ്രീനിജിൻ എം.എൽ.എ, കെ.ജെ.മാക്‌സി എം.എൽ.എ, ഒളിമ്പ്യൻ കെ.എം ബിനു എന്നിവർ സന്നിഹിതരായിരിക്കും. മത്സരങ്ങൾ നാളെ ആരംഭിക്കും. 24 ഇനങ്ങളിലാണ് മത്സരം.