മൂവാറ്റുപുഴ: 'നാളത്തെ നാട് ലഹരിമുക്ത നാട് ' എന്ന സന്ദേശമുയർത്തി ലൈബ്രറി കൗൺസിൽ രാമമംഗലം പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ പിറവം എക്സൈസ് റേഞ്ച് ഓഫീസിന്റെ സഹകരണത്തോടെ ഉൗരമന ഗവൺമെന്റ് ഹയർസെക്കൻഡറി സ്ക്കൂളിൽ സെമിനാർ സംഘടിപ്പിച്ചു. രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി കൺവീനർ കെ.ജി.ശിവരാമൻ അദ്ധ്യക്ഷനായി. ഉൗരമന വൈ.എം.എ ലൈബ്രറി സെക്രട്ടറി ദേവദാസ് സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. സിവിൽ എക്സൈസ് ഓഫീസർ സുമേഷ് കുമാർ കെ.എം. ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി എൽദോ, പഞ്ചായത്ത് മെമ്പർ പി.വി.സ്റ്റീഫൻ, സ്കൂൾ പ്രിൻസിപ്പൽ സിന്ധുമോൾ ഇ.എൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ആൻസിയമ്മ മാത്യു, പി.ടി.എ പ്രസിഡന്റ് ടി.എ. സുരേഷ്, എക്സൈസ് ഇൻസ്പെക്ടർ റോയി എം.ജേക്കബ്, പി.എസ്.രവീന്ദ്രൻ, എം.എ.പ്രസാദ്, വി.സിന്ധു എന്നിവർ സംസാരിച്ചു.