ആലുവ: എ.ഐ.സി.ടി.യു സംസ്ഥാന പ്രസിഡന്റായിരുന്ന അലുപുരം സക്കീറിന്റെ ഓർമ പുതുക്കി. അനുസ്മരണ സമ്മേളനം പ്രൊഫ. എസ്. വേണു രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എസ്. ചന്ദ്രൻ അദ്ധ്യക്ഷനായി. ഇ.കെ. മുരളി മുഖ്യപ്രഭാഷണം നടത്തി. ജി. മുരളി, രാജശേഖരൻ ഇടപ്പള്ളി ബഷീർ, വി.പി. നാരായണപിള്ള, ജോസ് തോമസ്,​ ജില്ലാ സെക്രട്ടറി മൂസ എം. പാറോത്ത്,​ കെ.എൻ. ചന്ദ്രദാസ് തുടങ്ങിയവർ സംസാരിച്ചു.