kvk

 വിളവെടുത്തുകഴിഞ്ഞ വാഴത്തടകൾ സംസ്കരിക്കാൻ സംവിധാനം

കൊച്ചി: എണ്ണമറ്റ ഗുണങ്ങളുണ്ടായിട്ടും വലിച്ചെറിയപ്പെടാനാണ് വാഴപ്പിണ്ടിയുടെ നിയോഗം. വാഴപ്പിണ്ടി ജ്യൂസും വാഴപ്പിണ്ടി തോരനുമൊക്കെ പോഷകാഹാരം മാത്രമല്ല നിരവധി മാരകരോഗങ്ങൾക്കുള്ള മറുമരുന്നുമാണ്.

അതുക്കും മേലെ, എറണാകുളം കൃഷിവിജ്ഞാൻ കേന്ദ്രം (കെ.വി.കെ ) വാഴപ്പിണ്ടിയെ അതിവേഗം മണ്ണിലലിയുന്ന ജൈവവളമാക്കാമെന്നും തെളിയിച്ചിരി്കകുകയാണ്. ട്രാക്ടറിൽ ഘടിപ്പിച്ച യന്ത്രമുപയോഗിച്ച് വാഴപ്പിണ്ടി വളരെ ചെറിയ കഷ്ണങ്ങളാക്കി അരച്ച് സംസ്കരിക്കുന്നതാണ് വിദ്യ. സാധാരണഗതിയിൽ വാഴത്തടകൾ അടുത്ത കൃഷിക്ക് തടസമായും കീടങ്ങളുടെ കൂടാരമായും നാളുകളോളം തോട്ടത്തിൽ കിടക്കുകയാണ് പതിവ്. മാലിന്യത്തിൽ നിന്നും സമ്പാദ്യമെന്ന കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാനിന്റെ ഭാഗമായാണ് സി.എം.എഫ്.ആർ.ഐ. യുടെ കീഴിൽ പ്രവർത്തിക്കുന്ന കെ.വി.കെ ഈ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നത്.

 1 ഏക്കർ തോട്ടത്തിൽ 30 ടൺ വരെ വാഴത്തടകൾ ഉണ്ടാകും. ഇവ മണിക്കൂറിൽ 4 ടൺ എന്ന തോതിൽ യന്ത്രമുപയോഗിച്ച് ചെറുകഷ്ണങ്ങളാക്കി മാറ്റാം. അങ്കമാലിക്ക് സമീപം അയ്യമ്പുഴയിൽ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി. തെങ്ങോലയും ഈ യന്ത്രം ഉപയോഗിച്ച് സംസ്കരിക്കാം.

 സംസ്കരണ ചെലവ് മണിക്കൂറിൽ 1100 രൂപ.

നേട്ടം

 വേഗത്തിൽ ലയിച്ച് ചേർന്ന് മണ്ണിന്റെ ജൈവാംശം മെച്ചപ്പെടുത്തുന്നു.

 മണ്ണിൽ ഉഴുതുലയിപ്പിക്കാനും സാധിക്കും

 സ്ഥലം ലാഭിക്കാം, ആവശ്യമെങ്കിൽ കമ്പോസ്റ്റിംഗ് നടത്തി വളവുമാക്കാം.

 വാഴപ്പിണ്ടിയിൽ വളരുന്ന കീടങ്ങളും വാഴത്തടയിൽ പെറ്റുപെരുകുന്ന പുഴുക്കളുടെ ലാർവയും അടക്കം പൂർണമായി നശിച്ചുപോകുന്നു

 യന്ത്രം ആവശ്യക്കാർക്ക് ദിവസ/ മണിക്കൂർ വാടക വ്യവസ്ഥയിൽ ലഭ്യം. വിവരങ്ങൾക്ക് 9562120666.

 തമിഴ്നാട്ടിലും പാലക്കാട് മേഖലയിലും വാഴപ്പിണ്ടി അരച്ച് സംസ്കരിക്കുന്ന രീതി നിലവിലുണ്ട്. ദീർഘകാലം സൂക്ഷിച്ചുവയ്ക്കാവുന്ന കാലിത്തീറ്റ നിർമിക്കുന്നതിനുള്ള പരീക്ഷണവും കെ.വി.കെയിൽ നടക്കുന്നുണ്ട്.

വത്സൻ മലയിൽ, ഫെസിലിറ്റേറ്റർ, കെ.വി.കെ.

വാഴപ്പിണ്ടിയുടെ ഔഷധമൂല്യം

 വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയിൽ അണുബാധയുണ്ടാകാതെ സംരക്ഷിക്കും

ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യും

 രാവിലെ വെറുംവയറ്റിൽ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിച്ചാൽ അസിഡിറ്റി പോയ വഴി കാണില്ല

പ്രമേഹത്തെ പ്രതിരോധിക്കും

ധാരാളം നാരുകൾ അടങ്ങിയതിനാൽ ഭാരം കുറയ്ക്കാൻ അത്യുത്തമം

 മൂത്രാശയത്തിലെ കല്ല് പ്രതിരോധിക്കാനുള്ള പ്രധാന മാർഗം.