കളമശേരി: വെള്ളിയാഴ്ച രാത്രി കളമശേരി ടി.വി.എസ് ജംഗ്ഷനിൽ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മഞ്ഞുമ്മൽ കുറുപ്പശേരി വീട്ടിൽ ജിൻസൻ.കെ സിറിൾ (21), മഞ്ഞുമ്മൽ തുണ്ടത്തിൽ വീട്ടിൽ അലൻ ആന്റണി (21), പാലക്കാട് സ്വദേശികളായ കടപ്പാറ പുന്നയ്ക്കൽ വീട്ടിൽ റിജോ അഗസ്റ്റിൻ (24),​ സഹോദരൻ ബിജോ (22) എന്നിവർക്കാണ് പരിക്കേറ്റത്. എറണാകുളം ഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് സിഗ്നൽ ലംഘിച്ച് മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം.