balasangam
ബാലസംഘം അങ്കമാലി ഏരിയ കൺവെൻഷൻ സംസ്ഥാന ജോ. സെക്രട്ടറി അരവിന്ദ് അശോക് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: ബാലസംഘം അങ്കമാലി ഏരിയ കൺവെൻഷൻ എ.പി കുര്യൻ സ്മാരകഹാളിൽ നടന്നു. സംസ്ഥാന ജോ.സെക്രട്ടറി അരവിന്ദ് അശോക് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അമൃത ഷാജി അദ്ധ്യക്ഷയായി. എൻ.കെ പ്രദീപ് സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. എം.കെ റോയ്, ടി.എ ജയരാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി തഥാഗദ് ജഗൽസൺ (പ്രസിഡന്റ്), അമൃത ഷാജി (സെക്രട്ടറി), ടി.എ. ജയരാജ് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.