
മൂവാറ്റുപുഴ: എസ്.എൻ.ഡി.പി.യോഗം രണ്ടാർ ശാഖാമന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ നിർവ്വഹിക്കും. രണ്ടാർകര മണിയംകുളം ജംഗ്ഷനിലാണ് ശാഖാഓഫീസ് നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ ശാഖാ പ്രസിഡന്റ് വി.കെ. സതീശൻ അദ്ധ്യക്ഷനാകും. യോഗത്തിൽ രാജൻ നരിമറ്റം സ്വാഗതം പറയും. പ്രാർത്ഥനാഹാളിന്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി ഇൻചാർജ്ജ് അഡ്വ. എ.കെ. അനിൽകുമാറും വയൽവാരംലൈബ്രറി ഹാളിന്റെ ഉദ്ഘാടനം യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭയും ഗുരുദേവ ഛായാചിത്രത്തിന്റെ അനാവരണം ആവോലി പഞ്ചായത്ത് മെമ്പർ ശ്രീനി വേണുവും നിർവ്വഹിക്കും. മുൻ പ്രസിഡന്റുമാരായ എം.എം. ബാലകൃഷ്ണൻ മാടവന, മോഹനൻ കളമ്പാട്ട് എന്നിവരെയും ബിൽഡിംഗ് കോൺട്രാക്ടർ അലി തോട്ടത്തിക്കുടിയെയും യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ എൻ.രമേശും പ്രമോദ് കെ.തമ്പാനും ചേർന്ന് ആദരിക്കും. മൂവാറ്റുപുഴക്കാവ് പ്രതിനിധി ശിവദാസൻ നമ്പൂതിരി, മങ്ങാട്ട് മഹൽജുമാ അത്ത് ചീഫ് ഇമാം അബ്ദുൾ അസീസ് അഹ്‌സനി, ഫാദർ സാജു കെ.മത്തായി, കീപ്പനശ്ശേരിയിൽ യോഗം കൗൺസിലർമാരായ പി.ആർ. രാജു നാരായണൻ, ടി.വി. മോഹനൻ, കെ.പി.അനിൽ കാവുംചിറ, ബാഹുലേയൻ മങ്ങാട്ട് എന്നിവർ സംസാരിക്കും. മാനേജിംഗ് കമ്മിറ്റി അംഗം അപ്പു കക്കാടംകുളം നന്ദി പറയും. വൈകിട്ട് 4 മണി മുതൽ വിവിധ കലാപരിപാടികൾ, 6ന് ബിജു പുളിക്കലേടത്തിന്റെ പ്രഭാഷണം, 7 മണിമുതൽ 'കലാസന്ധ്യ' എന്നിവ ഉണ്ടായിരിക്കുന്നതാണ്.