മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ പുതുപ്പാടി എൽദോ മാർ ബസേലിയസ് കോളേജിൽ നടന്ന ഫോക്‌ലോർ ഫിലിം ഫെസ്റ്റിവൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.കെ.എം ജോർജ്ജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കോളേജ് ഡീൻ ഡോ.എം.കെ.മോഹനൻ, ഫിലിം സൊസൈറ്റി സെക്രട്ടറി പ്രകാശ് ശ്രീധർ, ഡിപ്പാർട്ടുമെന്റ് മേധാവി എസ്.കെ രാധാകൃഷ്ണൻ, ഫിലിം സൊസൈറ്റി വൈസ് പ്രസിഡന്റ് എം.എൻ. രാധാകൃഷ്ണൻ, കോളേജ് കോ- ഓർഡിനേറ്റർ വിനീത് എന്നിവർ സംസാരിച്ചു. തുടർന്ന് 25 രാജ്യങ്ങളിലെ 45 ഫോക്‌ലോർ സിനിമകളുടെ പ്രദർശനവും നടന്നു.