മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്തിലെ പണ്ടപ്പിള്ളിയിൽ അനുവദിച്ച സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് 4ന് മന്ത്രി ജി.ആർ. അനിൽ നിർവ്വഹിക്കും. ഡോ. കുഴൽ നാടൻ എം.എൽ.എ അദ്ധ്യക്ഷനാകും. ഡീൻ കുര്യക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആദ്യവില്പന നടത്തും. ബ്ലോക്ക് പബായത്ത് പ്രസിഡന്റ് പ്രൊ. ജോസ് അഗസ്റ്റിൻ, ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹൻ, മുൻ എം.എൽ.എമാരായ എൽദോ ഏബ്രഹാം, ജോസഫ് വാഴക്കൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പൊതുർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബെസ്റ്റിൻ ചേറ്റൂർ, കെ.ജി രാധാകൃഷ്ണൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീജ അജി, ജിജു ഓണാട്ട്, ലസിത മോഹൻ, സപ്ലൈക്കോ മാനേജിംഗ് ഡയറക്ടർ ഡോ. സൻജീബ് പട്ജോഷി ഐ.പി.എസ്, മേഖല മാനേജർ എൽ. മിനി, വിവിധ രാഷ്ട്രീയ നേതാക്കന്മാർ തുടങ്ങിയവർ സംസാരിക്കും.