
വടയമ്പാടി: മോളയിൽ എം.പി. പൗലോസ് (93) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: പരേതനായ ജോയിപോൾ, ദീനാമ്മ, പരേതനായ ജോർജ്ജ്‌പോൾ, ബീന. മരുമക്കൾ: സുജ, പരേതനായ തോമസ്, സണ്ണി പുന്നയ്ക്കൽ. പൗലോസ് മോളയിൽ 'ബീന സർക്കസ് 'കമ്പനി ഉടമയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി സർക്കസ്‌ഷോകൾ നടത്തി. ഗാട്ടാഗുസ്തിയെ കായിക വിനോദമെന്ന നിലയിൽ വളർത്തിയെടുക്കുന്നതിന് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.