കാലടി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ലൈബ്രറിയിൽ പ്രവർത്തിക്കുന്ന യുവവേദിയും മഞ്ഞപ്ര ഫീനിക്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള ക്രിക്കറ്റ് ടൂർണമെന്റ് റോജി എം.ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി കെ.കെ.വിജയൻ, വൈസ് പ്രസിഡന്റ് ടി.കെ.ജയൻ, ഫീനിക്സ് ക്ലബ് പ്രസിഡന്റ് എം.ശിവശങ്കർ എന്നിവർ സംസാരിച്ചു. മഞ്ഞപ്ര മൈതാനം സ്പോർട്സ് ഹബ് ടർഫ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത്. 32 ടീമുകൾ പങ്കെടുക്കുന്നുണ്ട്. പതിനായിരം രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം.