auto

കൊച്ചി: കഴിഞ്ഞ ഒക്ടോബറിൽ ഇലക്ട്രിക് ഓട്ടോകൾക്കായി വൈദ്യുതി തൂണുകളിൽ ചാർജിംഗ് സ്‌റ്റേഷൻ സ്ഥാപിച്ച് കെ.എസ്.ഇ.ബി കോഴിക്കോട്ട് നടത്തിയ പരീക്ഷണം വിജയിച്ചതോടെ സംസ്ഥാനത്താകെ 1,140 പോൾ മൗണ്ടഡ് ചാർജിംഗ് സ്‌റ്റേഷനുകൾ ആരംഭിക്കുന്നു. ഓരോ നിയോജക മണ്ഡലത്തിലും അഞ്ചെണ്ണവും കോർപറേഷനുകളിൽ 15എണ്ണം വീതവുമാകും തുടക്കത്തിൽ സ്ഥാപിക്കുക. ഏപ്രിൽ അവസാനത്തോടെ ഇവ സജ്ജമാക്കാനായി സ്ഥലം നിർദ്ദേശിക്കാൻ എം.എൽ.എമാർക്ക് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി വെള്ളിയാഴ്ച കത്തു നൽകി. ഇ-സ്കൂട്ടറുകൾക്കും ഇവ ഉപയോഗിക്കാം.

ഇ-ഓട്ടോകൾ ഇപ്പോൾ വീടുകളിലാണ് ചാർജ് ചെയ്യുന്നത്. ഒറ്റ ചാർജിംഗിൽ 120-130 കിലോമീറ്റർ ഓടാം. തീർന്നുകഴിഞ്ഞാൽ വീണ്ടും ചാർജ് ചെയ്യാൻ വഴിയിൽ സൗകര്യമില്ല. അത് പരിഹരിക്കുകയാണ് ലക്ഷ്യം. ചാർജ് എം.ഒ.ഡി എന്ന സ്റ്റാർട്ടപ്പ് കമ്പനി കോഴിക്കോട്ട് പത്തിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റേഷനുകൾ സ്ഥാപിച്ചത്. എന്നാൽ, ഇനി ടെൻഡർ വിളിച്ചാകും നടപ്പാക്കുക. നിലവിൽ കോഴിക്കോട്ടാണ് കൂടുതൽ ഇ-ഓട്ടോകൾ ഓടുന്നത്.

9 കോടി

പദ്ധതിക്ക്

പ്രതീക്ഷിക്കുന്ന ചെലവ്

...........................................

ഇ-ഓട്ടോ

120 കി.മീ ഓടാൻ:

7 യൂണിറ്റ് വൈദ്യുതി

70 രൂപ ചെലവ്

........................................

പെട്രോൾ ഓട്ടോ
120 കി.മീ ഓടാൻ:

12 ലിറ്റർ പെട്രോൾ

1,248 രൂപ ചെലവ്

......................................

 പണമടയ്ക്കാൻ പ്രത്യേക ആപ്പ്