
മട്ടാഞ്ചേരി: 15 മുതൽ 18 വരെ പ്രായമുള്ളവർക്കുള്ള കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് വിദ്യാർത്ഥികൾക്കായി സ്ക്കൂളുകൾ കേന്ദ്രീകരിച്ച് നൽകുന്ന പദ്ധതിയുടെ കൊച്ചി കോർപ്പറേഷൻതല ഉദ്ഘാടനം ഫോർട്ടുകൊച്ചി ഗവ: സെൻട്രൽ കൽവത്തി ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.കെ. അഷറഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ വി.എ.ശ്രീജിത്ത് അദ്ധ്യക്ഷനായി. സ്ഥിരംസമിതി അദ്ധ്യക്ഷ പ്രിയ പ്രശാന്ത്, പി.ടി.എ പ്രസിഡന്റ് കെ.ബി. ഹനീഫ് , ഹെൽത്ത് ഇൻസ്പെക്ടർ പി.എ. സ്റ്റാൻലി, സ്കൂൾ പ്രിൻസിപ്പൽ രശ്മി രാജൻ, പ്രധാനാദ്ധ്യാപിക എച്ച്. ലാലി എന്നിവർ സംസാരിച്ചു.