 
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ ഉപയോഗശൂന്യമായ വസ്തുക്കൾ പൂർണമായും സമാഹരിച്ച് പഞ്ചായത്തിനെ സമ്പൂർണ്ണ പാഴ്‌വസ്തു മുക്തമാക്കുന്നതിനുള്ള നൂതന പദ്ധതികൾ നടപ്പിലാക്കുന്നു. മുഴുവൻ പാഴ്‌വസ്തുക്കളും ശേഖരിച്ച് പഞ്ചായത്തിൽ നിന്ന് നീക്കം ചെയ്യുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് സമൂഹത്തില എല്ലാവിഭാഗം ജനങ്ങളെയും പങ്കാളികളാക്കുന്നതിനുള്ള ആലോചനായോഗം അഡ്വ.ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ മൈതീൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാന്റി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ റിയാസ് ഖാൻ, ഒ.കെ.മുഹമ്മദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.ഇ.നാസർ, എം.സി.വിനയൻ, സാജിത മുഹമ്മദാലി, മെമ്പർമാരായ പി.എം.അസീസ്, ഇ.എം.ഷാജി, സക്കീർ ഹുസൈൻ, ടി.എം. ജലാലുദ്ധീൻ, എം.എ.നൗഷാദ്, വിവിധ കക്ഷി നേതാക്കളായ കെ.കെ.ഉമ്മർ, ആർ.സുകുമാരൻ, പി.എ. ബഷീർ, സജി നെട്ടിലാകുഴി, പി.എ.അബ്ദുൽ സമദ്, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ എന്നിവർ സംസാരിച്ചു.